SignIn
Kerala Kaumudi Online
Friday, 16 October 2026 1.13 PM IST

വിവാഹമോചിതയായ ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി അടുപ്പം, കഴുത്തറുത്ത് കൊന്ന് പ്രതികാരം തീർത്ത് യുവാവ്

ankur-patel
അങ്കൂർ പട്ടേൽ

ഷിക്കാഗോ: സഹപ്രവർത്തകനുമായി ഡേറ്റിംഗ് ആരംഭിച്ച ഭാര്യയെ കുത്തിക്കൊന്ന് ഇന്ത്യൻ വംശജനായ ഭർത്താവ്. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഇരുവരുടെയും മുൻ സഹപ്രവർത്തകനുമായി ഭാര്യ അടുപ്പത്തിലായതും ഭർത്താവുമായി വീണ്ടും ഒന്നിക്കാൻ യുവതി വിസമ്മതിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയായ അങ്കൂർ പട്ടേലും 32കാരിയായ ഭാര്യയും തമ്മിൽ വേർപിരിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു സംഭവം. വിവാഹമോചനത്തിന് ശേഷം മേയിൽ ഭാര്യ വിസ്‌കോൺസിനിലെ ഇവരുടെ വീട്ടിൽ നിന്ന് താമസം മാറിയിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്.

വിവാഹമോചനത്തിന് ശേഷം യുവതി ലൂസിയാനയിലേക്കാണ് താമസം മാറിയത്. എന്നാൽ മകളെ ഒപ്പം കൂട്ടിയിരുന്നില്ല. മാസങ്ങൾക്ക് ശേഷം സഹപ്രവർത്തകനുമായി അടുപ്പത്തിലായ വിവരം പട്ടേൽ അറിഞ്ഞു. ഇതോടെ യുവതിക്ക് മകളുമായി സംസാരിക്കാനുള്ള അവസരം ഇയാൾ നിഷേധിച്ചു. ഇത് വലിയ വഴക്കിനും കാരണമായി. വാക്കുതർക്കങ്ങൾക്ക് പിന്നാലെ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തുമെന്ന് പട്ടേൽ ഭീഷണിപ്പെടുത്തിയിരുന്നു.

കൊല നടക്കുന്നതിന് ഒരാഴ്ച മുമ്പ് പട്ടേൽ ഷിക്കാഗോയിലുള്ള ബന്ധുവീട്ടിലേക്ക് മകളെ മാറ്റി. ഇന്ത്യയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മകളെ എത്തിക്കണമെന്നും അവരോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഭാര്യയെ അറിയിച്ചിരുന്നില്ല. ശേഷം മകളെ കാണണമെങ്കിൽ ചിക്കാഗോയിലെ വീട്ടിലെത്തണമെന്ന് ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു. മകൾ ഇന്ത്യയിലേക്ക് പോയ വിവരം അറിയാതെ യുവതിയും കാമുകനും ഷിക്കാഗോയിലുള്ള വീട്ടിലേക്ക് എത്തി.

കാമുകനെ പുറത്തുനിർത്തി യുവതി ഒറ്റയ്ക്കായിരുന്നു വീടിന് അകത്തേക്ക് പ്രവേശിച്ചത്. മകളെ കാണാതെ പരിഭ്രമിച്ച യുവതിയോട് ഇയാൾ വീണ്ടും ഒരുമിച്ച് ജീവിക്കാൻ താൽപര്യമുണ്ടെന്നും തിരിച്ചുവരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം നിരസിച്ച യുവതി, കാമുകനൊപ്പം ജീവിക്കുമെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ പട്ടേൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഇതിനിടെ, യുവതിയുടെ കാമുകൾ അവർക്ക് തുടർച്ചയായി സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. എന്നാൽ അവർ തിരിച്ചുവരാത്തതിനെത്തുടർന്ന് അദ്ദേഹം പൊലീസിൽ വിവരമറിയിച്ചു. പട്ടേലിനെയും യുവതിയെയും കണ്ടെത്താനായി ഉദ്യോഗസ്ഥർ കെട്ടിടത്തിലെത്തിയെങ്കിലും അവർ ഏത് അപ്പാർട്ട്‌മെന്റിലേക്കാണ് പോയതെന്ന് തിരിച്ചറിയാൻ കാമുകന് കഴിഞ്ഞില്ല. ഇതോടെ ഉദ്യോഗസ്ഥർ അവിടെ നിന്ന് മടങ്ങിപ്പോയി.

പട്ടേലിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ഫ്ളാറ്റിലെത്തിയപ്പോഴാണ് ഈ കുറ്റകൃത്യം പുറത്തറിഞ്ഞത്. വാഷിംഗ് മെഷീന് സമീപം പട്ടേലിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ സമയത്ത് പട്ടേലിനെ അവിടെ കാണാനുമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം ഇന്ത്യയലേക്ക് കടന്നുകളയാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേൽ ഷിക്കാഗോയിലെ ഓഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തലേക്കാണ് എത്തിയത്. എന്നാൽ ടിക്കറ്റ് കൗണ്ടർ അടച്ചിരുന്നതിനാൽ ടിക്കറ്റ് വാങ്ങാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIVORCED WIFE MURDER, HUSBAND KILLS EX WIFE, COLLEAGUE RELATIONSHIP MURDER, REVENGE MURDER CASE, INDIA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY