റോം: സാങ്കേതിക തകരാറിനെ തുടർന്ന് ഇറ്റലിയിൽ നൂറോളം വിമാന സർവീസുകൾ താറുമാറായി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ സർവീസുകൾ വൈകുകയും നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. സൈബർ ആക്രമണമോ മറ്റ് ഭീഷണികളോ അല്ല തകരാറിന് കാരണമെന്ന് അധികൃതർ അറിയിച്ചു. വ്യോമഗതാഗത നിയന്ത്രണത്തെ പിന്തുണയ്ക്കുന്ന ഡാറ്റാ ട്രാൻസ്മിഷൻ നെറ്റ്വർക്കിൽ ഉണ്ടായ അസാധാരണ പ്രശ്നങ്ങളാണ് തകരാറിന് കാരണമായതെന്ന് ഇറ്റലിയിലെ വ്യോമഗതാഗത അതോറിറ്റി അറിയിച്ചു.
കണക്കുകളനുസരിച്ച് രാവിലെ 10 മണിയോടെ 192 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഇറ്റലിയിലെ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളിൽ ഏകദേശം 31 ശതമാനം മാത്രമാണ് സമയത്ത് പുറപ്പെടാനായത്. മിലാനിലെ മാൽപെൻസ വിമാനത്താവളത്തിൽ ഇത് 25 ശതമാനവും റോമിലെ ഫ്യൂമിച്ചിനോ വിമാനത്താവളത്തിൽ 28 ശതമാനവുമായിരുന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനശേഷി ബദൽ ശൃംഖലയുടെ സഹായത്തോടെ 75 ശതമാനം പുനഃസ്ഥാപിച്ചതായും വ്യോമഗതാഗത അതോറിറ്റി അറിയിച്ചു.
യാത്രക്കാർ വിമാനങ്ങളുടെ സമയവിവരങ്ങൾ അറിയാൻ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചു. മിലാനിലെ വിമാനത്താവളത്തിലും സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം സർവീസുകൾ റദ്ദാക്കിയതിന് പുറമേ, കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഈസിജെറ്റ് വിമാനക്കമ്പനിയിലെ ക്യാബിൻ ജീവനക്കാർ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കും യാത്രക്കാരെ വലയ്ക്കാൻ സാധ്യതയുണ്ട്. മിലാൻ വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക തകരാറും ജീവനക്കാരുടെ പണിമുടക്കും ഒരേസമയം പ്രതിസന്ധി സൃഷ്ടിച്ചതോടെ ഇറ്റലിയിലേക്കും അവിടെനിന്നും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നാണ് വിവരം.
Italy experienced widespread flight disruptions due to a data network failure affecting air traffic control systems. Around 100 flights were impacted, with 192 cancellations and significant delays across airports. Authorities confirmed no cyberattack. While 75% operational capacity was restored, a concurrent 24-hour EasyJet cabin crew strike exacerbated passenger difficulties.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |