
മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ ഹോട്ടലിൽ വിനോദ സഞ്ചാരികൾക്കായി രൂപകൽപ്പന ചെയ്ത ആഴം കുറഞ്ഞ കോൺക്രീറ്റ് നീന്തൽക്കുളത്തിൽ ഡോൾഫിനുകളെ പാർപ്പിച്ചതിനെതിരെ പ്രതിഷേധം. കാൻകൂൺ നഗരത്തിലെ 'ഹയാത്ത് സിവ കാൻകൂൺ' എന്ന ഹോട്ടലിലാണ് സംഭവം.
ഹോട്ടൽ സന്ദർശിച്ച ഒരു മൃഗസംരക്ഷണ പ്രവർത്തകനാണ് ആറ് ഡോൾഫിനുകൾ മോശം സാഹചര്യത്തിൽ കഴിയുന്ന വിവരം പുറത്തുവിട്ടത്. ഡോൾഫിനുകളുടെ ഡ്രോൺ ദൃശ്യങ്ങൾ ആക്ടിവിസ്റ്റുകൾ പുറത്തുവിട്ടു. സ്ഥലപരിമിതിക്ക് പുറമേ, നിരന്തരമായ ഉച്ചത്തിലുള്ള സംഗീതവും, രാത്രി കാലങ്ങളിലെ ലേസർ ഷോയും ഡോൾഫിനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
ഡോൾഫിനുകൾക്ക് കൃത്യമായ വൈദ്യ സഹായം ലഭിക്കുന്നില്ലെന്നും അവയുടെ ശരീരം മെലിഞ്ഞുണങ്ങിയ നിലയിലാണെന്നും ശരീരത്തിൽ മുറിവുകളും പാടുകളുമുണ്ടെന്നും ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ജീവികളെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിക്കും.
അതേ സമയം, കുളത്തിന്റെയും ഡോൾഫിനുകളുടെ പരിചരണത്തിന്റെയും നടത്തിപ്പ് മറ്റൊരു കമ്പനിക്ക് കരാറടിസ്ഥാനത്തിൽ നൽകിയിരിക്കുകയാണെന്ന് ഹോട്ടർ അധികൃതർ പ്രതികരിച്ചു. മെക്‌സിക്കൻ അധികാരികളുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും അംഗീകാരമുള്ള സ്ഥാപനത്തിനാണ് നിയന്ത്റണം നൽകിയിട്ടുള്ളതെന്നും അവർ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |