
റിയാദ്: സൗദി അറേബ്യൻ സമുദ്രാതിർത്തിയിൽ ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളിയെ കടൽക്കൊള്ളക്കാർ വെടിവച്ചുകൊന്നു. ആറ് വർഷത്തിലേറെയായി സൗദിയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി മാവീരൻ പാക്കിരി (39) ആണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധ രാത്രി ഇറാൻ അതിർത്തിക്ക് സമീപം പേർഷ്യൻ ഉൾക്കടലിൽ ബോട്ടിൽ മത്സ്യബന്ധനം നടത്തവെയായിരുന്നു സംഭവം.
ഇവിടേക്ക് ബോട്ടിലെത്തിയ അക്രമി സംഘം മത്സ്യബന്ധന ബോട്ടിൽ കടന്നുകയറി കൊള്ളയടിക്കാൻ ശ്രമിക്കുകയായിരുന്നു. മാവീരനും ഒപ്പമുണ്ടായിരുന്ന ശങ്കർ, ബൽരാജ്, മണികണ്ഠൻ എന്നീ തമിഴ്നാട് സ്വദേശികളും ചേർന്ന് തടയാൻ ശ്രമിച്ചതോടെ അക്രമികൾ വെടിവയ്പ് നടത്തി.
മാവീരൻ തത്ക്ഷണം മരിച്ചു. മറ്റ് മൂന്ന് പേർക്കും പരിക്കേറ്റു. വെടിയേറ്റ ശങ്കറിന്റെ നില ഗുരുതരമാണ്. അപായ സന്ദേശം ലഭിച്ച സൗദി നേവി എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സൗദി അധികൃതർ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാൻ സ്വദേശികളാണെന്ന് കരുതുന്നു. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ നിന്ന് പുറപ്പെട്ടതാണ് മാവീരനും സംഘവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |