
വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയുമായ ഡോളി പാർട്ടണിന് ( 80 ) വിടചൊല്ലി സംഗീതലോകം. ചൊവ്വാഴ്ച നാഷ്‌വില്ലിലെ ആശുപത്രിയിൽ ക്യാൻസറിനോട് പോരാടിയാണ് അമേരിക്കൻ നാടൻ പാട്ടുകളുടെ രാജ്ഞി യാത്രയായത്. നാഷ്‌വില്ലിലെ വുഡ്‌ലോൺ മെമ്മോറിയൽ പാർക്കിൽ ഭർത്താവ് കാൾ ഡീനിനൊപ്പം ഡോളിയ്ക്ക് അന്ത്യവിശ്രമം ഒരുക്കും. 59 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഡോളിയെ തനിച്ചാക്കി ഡീൻ യാത്രയായത്. ഇവർക്ക് മക്കളില്ല.
ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനിടെയിൽ 11 ഗ്രാമി പുരസ്കാരങ്ങൾ ഡോളി സ്വന്തമാക്കി. രണ്ട് തവണ ഓസ്കാർ നോമിനേഷനും നേടി. ടെന്നസിയിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഡോളി, ആറാം വയസിൽ സ്വന്തമായി പാട്ടെഴുതി. പതിനാറാം വയസിൽ പ്രൊഫഷണൽ ഗാനരചയിതാവായി മാറി.
1967ൽ ' ഹലോ, ഐ ആം ഡോളി' എന്ന ആദ്യ സ്റ്റുഡിയോ ആൽബത്തിലൂടെ ഗായികയെന്ന നിലയിൽ ചുവടുറപ്പിച്ചു. 49 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കിയ ഡോളി, 3000 ത്തിലേറെ പാട്ടുകൾ എഴുതി. 9 ടു 5, റൈൻസ്റ്റോൺ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഹോളിവുഡ് വാക്ക് ഒഫ് ഫെയിമിലും ഇടംനേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |