SignIn
Kerala Kaumudi Online
Sunday, 06 September 2026 8.28 AM IST

ഇറാന്റെ എണ്ണ ടാങ്കറുകൾ തകർത്ത് യു.എസ്

d

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾ തകർത്ത് യു.എസ്. ഇന്നലെ പേർഷ്യൻ, ഒമാൻ ഉൾക്കടൽ മേഖലകളിലായിരുന്നു സംഭവം. ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള എം.ടി ഡൗണി, എം.ടി സ്റ്റാർക്, എം.ടി കൈലോ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

മേഖലയിൽ നിരീക്ഷണം നടത്തിയ രണ്ട് യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണമുണ്ടായ പിന്നാലെയാണിത്. ഇറാൻ ആക്രമണത്തെ തങ്ങൾ ചെറുത്തെന്നും യുദ്ധക്കപ്പലുകൾ സുരക്ഷിതമാണെന്നും യു.എസ് നേവി പ്രതികരിച്ചു.

ഇറാനിയൻ എണ്ണ ടാങ്കറുകളിലെ വിദേശികൾ അടക്കം ജീവനക്കാരും സുരക്ഷിതരാണ്. ആക്രമണത്തിന് മുന്നേ ഇവർക്ക് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം, ഇറാനിലെ സാഗ്രോസ് പർവത നിരകളിലെ അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ പിക്ആക്‌സ് മൗണ്ടൻ ഉടൻ തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ജൂലായിലും ട്രംപ് സമാന ഭീഷണി മുഴക്കിയെങ്കിലും പദ്ധതി ഉപേക്ഷിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360