SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

രാജ്യം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ് ബംഗാളിൽ നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് ഇന്ന്

f

ന്യൂഡൽഹി: എസ്.ഐ.ആറും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ പ്രതിപക്ഷ പ്രതിഷേധം പുരോഗമിക്കവെ പശ്ചിമ ബംഗാളിൽ നന്ദിഗ്രാമിലും റെജിനഗറിലും ദേശീയ രാഷ്‌ട്രീയം ഉറ്റു നോക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ന് വിധിയെഴുത്ത്. ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് അധികാരമേറിയ ബി.ജെ.പിയും അധികാരം നഷ്‌ടപ്പെട്ട തൃണമൂൽ കോൺഗ്രസിനും നിർണായകമാണ് തിരഞ്ഞെടുപ്പ്.

നന്ദിഗ്രാമിൽ 16 സ്ഥാനാർത്ഥികളും റെജിനഗർ സീറ്റിൽ 21 സ്ഥാനാർത്ഥികളും ജനവിധി തേടുന്നു. നന്ദിഗ്രാമിൽ തൃണമൂൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സഞ്ചിത പ്രധാൻ ദേ പിൻവലിഞ്ഞതിനെ തുടർന്ന് കോൺഗ്രസും ബി.ജെ.പിയും നേരിട്ടാണ് ഏറ്റുമുട്ടൽ. കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് തൃണമൂൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നന്ദിഗ്രാം ഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട 17 വർഷം പഴക്കമുള്ള കേസിൽ അറസ്റ്റിലായ പ്രധാൻ ജാമ്യത്തിലിറങ്ങിയിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയായിരുന്ന, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തിൽ കൊല്ലപ്പെട്ട ചന്ദിനാഥ് രഥിന്റെ മാതാവ് ഹസിരാനി രഥാണ് ബി.ജെ.പി സ്ഥാനാർത്ഥി.

റെജിനഗറിൽ ശങ്കരാവ് സർക്കാർ (ബി.ജെ.പി), റബിയുൾ ആലം ചൗധരി (മമതയുടെ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്), സയീദ്(സി.പി.എം) സഫിയുസ്സമാൻ സൈഖ്(ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്) അബ്ദുള്ളയിൽ കാഫിയ(കോൺഗ്രസ്) എന്നിവർ തമ്മിലുള്ള ബഹുമുഖ പോരാട്ടമാണ്.

റെജിനഗറിൽ മമതയുടെ പാർട്ടിക്ക് പിളർപ്പിനെ തുടർന്നുള്ള തർക്കം മൂലം തിരഞ്ഞെടുപ്പ് കമ്മിഷൻ മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ഫുട്ബാൾ കളിക്കാരൻ ചിഹ്നവും അനുവദിച്ചിരുന്നു. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്ന പേരും കവർ ചിഹ്നവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360