
ദുബായ്: ഷെയറിംഗ് താമസത്തിന് കർശന നിയമങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി. ഒരു ഷെയറിംഗ് യൂണിറ്റിൽ കുടുംബങ്ങളെയും ബാച്ചിലർമാരെയും ഒരുമിച്ച് താമസിപ്പിക്കാൻ പാടില്ല. അംഗീകരിച്ച 44 ലേറെ മേഖലകളിൽ മാത്രമേ ഷെയറിംഗ് താമസം അനുവദിക്കൂ. ഷെയ്ഖ് സായിദ് റോഡ്, ജുമൈറ റോഡ് തുടങ്ങിയ ഇടങ്ങളിലെ കെട്ടിടങ്ങളിൽ ബാച്ചിലർമാർക്ക് ഷെയറിംഗ് താമസം അനുവദിക്കില്ല. പരമാവധി 4 താമസക്കാർക്ക് ഒരു ബാത്റൂം എന്നതുൾപ്പെടെ കെട്ടിടങ്ങളിലെ അമിത തിരക്ക് ഒഴിവാക്കാനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു. കെട്ടിട ഉടമകൾ പെർമിറ്റുകൾ ഉറപ്പാക്കണം. നിയമം ലംഘിച്ചാൽ 5,00,000 ദിർഹം വരെയാണ് പിഴ. നിലവിൽ പ്രവർത്തിക്കുന്ന ഷെയറിംഗ് യൂണിറ്റുകൾക്ക് നിയമങ്ങൾ നടപ്പാക്കാൻ ഒരു വർഷം സമയമുണ്ട്. അനധികൃതമായി മുറികൾ വേർതിരിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |