SignIn
Kerala Kaumudi Online
Friday, 09 October 2026 3.45 PM IST

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

READ ENGLISH VERSION

navaneetham-navi-pillay
നവനീതം നവി പിള്ള

സ്റ്റോക്കോം: 2026ലെ സമാധാന നൊബേൽ പുരസ്‌കാരം നവനീതം നവി പിള്ളയ്‌ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ് നവനീതം നവി പിള്ള. 2008 - 14 കാലഘട്ടത്തിൽ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ, ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തുകൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് നവനീതം നവി പിള്ള. നതാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. ഹാർവാർഡ് സ്‌കൂളിൽ നിന്ന് എൽഎൽഎം ബിരുദവും 1988ൽ നിയമത്തിൽ ഡോക്‌ടറേറ്റും കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി, റുവാണ്ടയ്‌ക്കായുള്ള അന്താരാഷ്‌ട്ര ക്രിമിനൽ ട്രൈബ്യൂണൽ, അന്താരാഷ്‌ട്ര ക്രിമിനൽ കോടതി എന്നിവയിൽ ജഡ്‌ജിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വർണവിവേചന കാലത്ത് ജനിച്ച നവി പിള്ളയുടെ മുത്തച്ഛൻ തമിഴ്‌നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തിയത്. നിലവിൽ മ്യാൻമറിനെതിരെയുള്ള റോഹിങ്ക്യൻ കേസ് പരിഗണിക്കുന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ ജഡ്‌ജിയാണ് നവി പിള്ള. 287 നാമനിർദേശങ്ങളിൽ നിന്നാണ് നവി പിള്ളയെ തിരഞ്ഞെടുത്തത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 മില്യൺ ഡോളർ) ആണ് സമ്മാനത്തുക.

English Summary

South African jurist and human rights advocate Navanethem “Navi” Pillay has reportedly won the 2026 Nobel Peace Prize. She served as the United Nations High Commissioner for Human Rights from 2008 to 2014 and is known for challenging racial and gender discrimination in South Africa and internationally.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVI PILLAY NOBEL PEACE PRIZE, 2026 NOBEL PEACE PRIZE, NAVANETHEM PILLAY, UN HUMAN RIGHTS COMMISSIONER, SOUTH AFRICAN HUMAN RIGHTS ACTIVIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360