SignIn
Kerala Kaumudi Online
Friday, 09 October 2026 2.01 PM IST

പതിനായിരക്കണക്കിന്‌ സുരക്ഷാ സേനാംഗങ്ങൾ, വീടുകളിലും സർവകലാശാലയിലും മുന്നറിയിപ്പ്, ട്രെയിനുകളും റദ്ദാക്കി, സിജെപി പ്രതിഷേധം നേരിടാൻ വമ്പൻ സന്നാഹം

cjp-protest
ധ‌ർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിൽ നിന്നും

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പോകുകയാണ്. കേന്ദ്ര വിദ്യാഭ്യസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച ആദ്യത്തെ പ്രതിഷേധത്തിന് ശേഷം സിജെപി അവരുടെ രണ്ടാമത് വലിയ പ്രതിഷേധ സമരം രാജ്യതലസ്ഥാനത്ത് നടത്താൻ പോകുന്നു. ഇതിനെ നേരിടാൻ ഭരണതലത്തിൽ വലിയ ഒരുക്കങ്ങൾ നടക്കുകയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.

കഴിഞ്ഞദിവസം സിജെപി വക്താവ് ദീപക് ബലിയാനെ രാജസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം ശക്തമായി വരുന്നതറിഞ്ഞ് രാത്രിതന്നെ ദീപകിനെ വിട്ടയച്ചു. വോട്ട് മോഷണം നടത്തിയാണ് മോദി പ്രധാനമന്ത്രിയായതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌‌കെ പറഞ്ഞിരുന്നു. ഒരു രാജ്യം ഒരു വോട്ട് എന്നത് ശരിക്കും ഒരു രാജ്യം ഒരു പാർട്ടി എന്ന ലക്ഷ്യമായിരുന്നു എന്നും ഇത് ഹി‌റ്റ്‌ലറുടെ നയമായിരുന്നു എന്നുമാണ് ദീപ്‌കെ പ്രസംഗിച്ചത്.

ഇതിനിടെ സിജെപിയുടെ നാളത്തെ ജന്തർമന്തർ 2.0 പ്രതിഷേധത്തെ ശക്തമായി തന്നെ ചെറുക്കാനാണ് ഡൽഹി ഭരണകൂടത്തിന്റെ നീക്കം. ഒക്‌ടോബർ 12 വരെ 23,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യതലസ്ഥാന മേഖലയിൽ സുരക്ഷയ്‌ക്കായി നിയമിക്കുക. കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്) അധിക ബറ്റാലിയനെ ഇവിടെ കേന്ദ്രം നിയോഗിച്ചു.

ജന്തർമന്തർ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. അനാവശ്യമായി കൂട്ടംകൂടുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തുമെന്ന മുന്നറിയിപ്പും പൊലീസ് സിജെപിക്ക് നൽകിക്കഴിഞ്ഞു. ജന്തർമന്തറിലോ മറ്റേതെങ്കിലും ഭാഗത്തോ പ്രതിഷേധക്കാർക്ക്‌ കൂട്ടംകൂടി നിൽക്കാൻ അനുമതി നൽകില്ലെന്ന് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സൃഷ്‌ടി പാണ്ഡെ പറഞ്ഞു.

57 മെട്രോ സ്റ്റേഷനുകൾ അടയ്‌ക്കണമെന്നും ഡൽഹി പൊലീസ് ഡിഎംആർസിയോട് രേഖാമൂലം ആവശ്യപ്പെട്ടു കഴിഞ്ഞു. രാത്രി 9 മണിമുതലാണ് ഈ മെട്രോ സ്റ്റേഷനുകൾ അടയ്‌ക്കേണ്ടത്. മദ്യശാലകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയും ഡൽഹിയിൽ ഡ്രൈ ഡേ ആചരിക്കും.

വിദ്യാ‌ർത്ഥികൾ എത്താതിരിക്കാൻ വിവിധയിടങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാ‌ത്ഥികളെയും ങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന പ്രവ‌ർത്തകരെയും അനധികൃതമായി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി ആരോപിക്കുന്നു. പ്രാദേശിക തലത്തിൽ വിവിധ വിഭാഗങ്ങളുടെ യോഗം വിളിച്ച പൊലീസ് സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾ, പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർ, സർവകലാശാലകൾ, പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പൊലീസ് എത്തിയത്. ഇതിനുപുറമേ ലൗഡ് സ്‌പീക്കറിൽ സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് അനൗൺസ്‌മെന്റും നടക്കുന്നുണ്ട്.

ഇതിനിടെ ഡൽഹിയിലേക്കും ഹസ്രത് നിസാമുദ്ദിനിലേക്കും വരുന്ന നിരവധി മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകൾ റദ്ദാക്കി. പ്രധാനമായും യുപിയിൽ നിന്നും എത്തുന്നവയാണ് റദ്ദാക്കിയ ട്രെയിനുകൾ. നാളെ പുലർച്ചെ 4 മണിമുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെയുള്ള സമയത്തെ ട്രെയിനുകളാണ് റദ്ദാക്കിയത്. പ്രക്ഷോഭം കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിതെന്നാണ് ഔദ്യോഗിക ഭാഷ്യം.

English Summary

The Delhi administration is preparing to firmly handle the CJP’s Jantar Mantar 2.0 protest scheduled for tomorrow. Around 23,000 security personnel will be deployed across the National Capital Region until October 12. The Centre has also sent an additional battalion of the Central Armed Police Forces (CAPF) to strengthen security arrangements.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST, JANTAR MANTAR 2.0, DELHI SECURITY, 23000 SECURITY PERSONNEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360