
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യൻ കപ്പലുകളെ ഒഴിവാക്കി ഇറാൻ. ഈ മേഖലയിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്നതിനിടെയാണിത്. ചൈന, ഇറാക്ക്, ഖത്തർ എന്നീ രാജ്യങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ തടയില്ലെന്ന് ഇറാൻ പാർലമെന്റ് നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |