SignIn
Kerala Kaumudi Online
Wednesday, 04 November 2026 8.52 AM IST

നാസ പേടകം ഇന്ന് ഭൂമിയിൽ പതിക്കും

d

വാഷിംഗ്ടൺ: 22 വർഷത്തോളം നീണ്ട സേവനത്തിനൊടുവിൽ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ 'സ്വിഫ്‌റ്റ് സ്‌പേസ് ടെലസ്‌കോപ്പ്" ഇന്ന് ഭൂമിയിൽ പതിക്കും. അവശിഷ്ടങ്ങൾ പതിക്കാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയുടെയും ഒഡീഷയുടെയും ഭാഗങ്ങളുമുൾപ്പെടുന്നു.

ഇന്ത്യൻ സമയം, ഉച്ചയ്ക്ക് രണ്ടോടെ സ്വിഫ്‌റ്റ് അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നാണ് സൂചന ( 11 മണിക്കൂർ നേരത്തയോ വൈകിയോേ ആകാം). പ്രപഞ്ചത്തിലെ ശക്തമായ കോസ്‌‌മിക് സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു സ്വിഫ്‌റ്റിന്റെ ജോലി.

വർദ്ധിച്ച സൗരപ്രവർത്തനങ്ങളുടെ ഫലമായി സ്വിഫ്‌റ്റിന്റെ ഭ്രമണപഥം താഴ്ന്നു. സ്വിഫ്‌റ്റിനെ പിടിച്ചെടുത്ത് ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റാൻ സ്വകാര്യ കമ്പനി നിർമ്മിച്ച റോബോട്ടിക് പേടകം നാസ വിക്ഷേപിച്ചു. എന്നാൽ പേടകത്തിന്റെ ഭാഗം ബഹിരാകാശത്ത് വച്ച് ഒടിഞ്ഞതോടെ 3 കോടി ഡോളറിന്റെ രക്ഷാദൗത്യം പരാജയപ്പെട്ടു. ഒക്ടോബർ 20ന് സ്വിഫ്‌റ്റ് ഔദ്യോഗികമായി പ്രവർത്തനരഹിതമായി.


# ഗാമാ കിരണങ്ങളെ തേടിപ്പോയി

 മുഴുവൻ പേര് - നീൽ ഗെറെൽസ് സ്വിഫ്‌റ്റ് ഒബ്സർവേറ്ററി

 ഗാമാ കിരണ വിസ്‌ഫോടനങ്ങൾ പഠിക്കാൻ 2004 നവംബർ 20ന് വിക്ഷേപിച്ചു

 വളരെ വേഗം തിരിഞ്ഞ് സ്ഫോടനങ്ങളെ നിരീക്ഷിക്കാൻ കഴിവ്

 കാലാവധി നിശ്ചയിച്ചത് രണ്ട് വർഷത്തേക്കാണെങ്കിലും ഇതുവരെ പ്രവർത്തിച്ചു

 രണ്ടായിരത്തിലേറെ ഗാമാ കിരണ വിസ്‌ഫോടനങ്ങളെയും 1,400 ലേറെ സൂപ്പർനോവകളെയും നിരീക്ഷിച്ചു


# ആശങ്ക വേണ്ട


 ഇന്ത്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിങ്ങനെ ഭൂമിയുടെ മദ്ധ്യ മേഖലയിൽ എവിടെയെങ്കിലുമാകാം അവശിഷ്ടങ്ങൾ പതിക്കുക

 1.5 ടൺ ഭാരമുള്ള സ്വിഫ്‌റ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ കത്തിയമരും. വളരെ കുറച്ചുഭാഗം കരയിലോ കടലിലോ വീഴാൻ സാദ്ധ്യത

 മനുഷ്യർക്ക് ഭീഷണി കുറവ്. മനുഷ്യന് പരിക്കേൽക്കാനുള്ള സാദ്ധ്യത 2,100ൽ ഒന്ന് മാത്രം. സമുദ്രത്തിൽ വീഴാൻ സാദ്ധ്യതയേറെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360