
ടോക്കിയോ: മോഷ്ടിച്ച 2,90,000 ഡോളർ വിലമതിക്കുന്ന സ്വിസ് ആഡംബര വാച്ച് തിരികെ നൽകി കള്ളൻ. ഒപ്പം, ഒരു മാപ്പപേക്ഷാ കത്തും. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കസ്റ്റമർ എന്ന വ്യാജേന കടയിലെത്തിയ ഒരാൾ ആഡംബര ബ്രാൻഡിന്റെ വിലകൂടിയ വാച്ച് മോഷ്ടിച്ചത്. വാച്ച് കൈയിൽ കെട്ടി നോക്കിയ മോഷ്ടാവ്, വാച്ചുമായി കടയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം ആരംഭിച്ച പിന്നാലെയാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. മോഷ്ടിക്കപ്പെട്ട വാച്ചും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു മാപ്പപേക്ഷയും അടങ്ങിയ ഒരു പാഴ്സൽ ഇയാൾ കടയിലേക്ക് അയച്ചുകൊടുത്തു. വാച്ചിലെ സീരിയൽ നമ്പർ പരിശോധിച്ചതോടെ ഇത് മോഷണം പോയ വാച്ച് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ കടയുടമകൾ തയ്യാറായില്ല. അതേ സമയം, മോഷണക്കുറ്റം ചുമത്തി ടോക്കിയോ പോലീസ് പ്രതിക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |