
കീവ്: യുക്രെയിനിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. 30 ലേറെ പേരെ കാണാതായി. തിങ്കളാഴ്ച സെപൊറീഷ്യയിലെ കോമിഷുവാഖ ഗ്രാമത്തിലായിരുന്നു സംഭവം. സഹായ വിതരണ കേന്ദ്രമായി പ്രവർത്തിച്ച സ്കൂളിലും സമീപത്തെ ഷെൽട്ടറിലും റഷ്യൻ സേന ബോംബിട്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. യുക്രെയിൻ സൈനിക യൂണിറ്റുകളെയാണ് ലക്ഷ്യമിട്ടതെന്ന് റഷ്യ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |