SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.53 PM IST

അയൽവാസിയായ സ്ത്രീയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച കേസിൽ പ്രതി പിടിയിൽ

prathi

കുമളി:അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരേഷാണ് (കുന്നിക്കൽ സുര ) കുമളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സുരേഷും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം ഉണ്ടാകുന്നത്. ഇതേ തുടർന്ന് സുരേഷ് ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറികയ്യിൽ കരുതിയിരുന്ന ചൂടുവെള്ളം ദേഹത്തൊഴിച്ച് പൊള്ളലേൽപ്പിക്കുകയും അസഭ്യം പറഞ്ഞ് മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. യുവതിയും കുടുംബവും പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതിയെ കട്ടപ്പന ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്. എച്ച്. ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കണ്ണൻ, സലിംരാജ്, സി,പി,ഓ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY