SignIn
Kerala Kaumudi Online
Tuesday, 28 April 2026 5.13 AM IST

അനധികൃത ചാരായ നിർമ്മാണം പിടികൂടി

Increase Font Size Decrease Font Size Print Page
aa

വടക്കഞ്ചേരി: കിഴക്കഞ്ചേരി കോട്ടേക്കുളത്ത് അനധികൃത ചാരായ നിർമ്മാണം പിടികൂടി. കിഴക്കഞ്ചേരി കോട്ടേക്കുളം പൂതനക്കയം രാജന്റെ മകൻ ശിവനെ(45) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വീടിന്റെ പുറകുവശത്ത് ചാരായം വാറ്റുന്നതിനിടെ കന്നാസിൽ ചാരായം ഒഴിച്ച് മറ്റ് പാത്രങ്ങൾ വൃത്തിയാക്കുന്നതിനിടയിലാണ് പൊലീസ് എത്തിയത്. പരിശോധനയിൽ ഏകദേശം അഞ്ചര ലിറ്റർ ചാരായം കണ്ടെത്തി. കൂടാതെ ചാരായം വാറ്റാൻ ഉപയോഗിച്ചിരുന്ന അലുമിനിയം കലങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. സ്ഥിരമായി ചാരായം നിർമ്മിച്ച് വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തിവരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വടക്കഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർ സനീഷ്, ഇൻസ്‌പെക്ടർ ഷാജു എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ഭവീഷ്, സി.പി.ഒമാരായ ഗിരീഷ്, ദിവ്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അനധികൃത മദ്യ നിർമ്മാണത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
.
ചിത്രം : ശിവൻ.

TAGS: CASE DIARY, AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.