SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.34 AM IST

പൈലറ്റ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി

ആലപ്പുഴ: കൊമേഴ്‌സ്യൽ പൈലറ്റ് കോഴ്സിൽ അഡ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 9.46 ലക്ഷം രൂപ തട്ടിയതായി പരാതി. കോമളപുരം സ്വദേശിയായ വിദ്യാർഥിയിൽ നിന്ന്‌ 9,46,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പത്തനംതിട്ട റാന്നി സ്വദേശി ടോബിക്കെതിരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ്‌ കേസെടുത്തു. ദക്ഷിണാഫ്രിക്ക ആസ്ഥാനമായ ‘ബേർഡ്‌ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്‌’ പ്രതിനിധിയാണെന്ന് ​ 2025 മേയ്​ 31ന്‌ സമൂഹമാദ്ധ്യമത്തിലൂടെ പ്രതി വിശ്വസിപ്പിച്ചു. തുടർന്ന്‌ പൈലറ്റ് ലൈസൻസ് കോഴ്സിന്‌ പ്രവേശനം വാഗ്ദാനംചെയ്‌ത്‌ ആദ്യ ഗഡുവെന്ന പേരിൽ ഒക്​ടോബർ 10ന്‌ മൂന്ന്‌ തവണയായി വിവിധബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വാങ്ങിയെടുത്തു. അഡ്മിഷൻ ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ടതോടെയാണ്‌ തട്ടിപ്പാണെന്ന്‌ തിരിച്ചറിഞ്ഞ്‌ യുവാവ്‌ പരാതിപ്പെട്ടത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY