SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.41 AM IST

വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണം കവർന്നതായി പരാതി

theft

കല്ലമ്പലം: മടവൂർ ആലപ്പുറത്ത് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് 5 പവനോളം സ്വർണം കവർന്നതായി പരാതി. എം.എൻ മൻസിലിൽ നെജീദയാണ് വീട്ടിൽ മോഷണം നടന്നതായി പള്ളിക്കൽ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു മോഷണം. സംഭവ സമയം നെജീദ തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകളിലത്തെ സ്റ്റെയർ റൂമിന്റെ കതകിന്റെ കുറ്റിപൊളിച്ച് അകത്തുകടന്ന മോഷ്ടാവ്,​ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന നെജീദയുടെ രണ്ടരപ്പവന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചു.

നെജീദ ഞെട്ടി ഉണർന്നതോടെ മോഷ്ടാവ് കൈയിൽ കിട്ടിയ മാലയുടെ പകുതിയുമായി പിൻ വാതിൽ വഴി ഓടി രക്ഷപെട്ടു. ഉടൻതന്നെ ബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THIRUVANANTHAPURAM, GOLDTHEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY