SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.52 AM IST

മൊബൈൽ ഫോണും പണവും കവർന്ന നാലംഗ സംഘം പിടിയിൽ

Increase Font Size Decrease Font Size Print Page
muhammed

തൃശൂർ: ശക്തൻ സ്റ്റാൻഡിന് സമീപം മൊബൈൽ ഫോണും പണവും കവർന്ന നാലംഗ സംഘം പിടിയിൽ. പാലക്കാട് മുടപ്പല്ലൂർ സ്വദേശിയെ ഉപദ്രവിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികളായ പത്തനാപുരം ചവറുകുന്ന് സ്വദേശി ഷാഹി (45), കൂർക്കഞ്ചേരി വടൂക്കര ഏറത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് (48), വടൂകര എ.കെ.ജി നഗറിൽ ഷാജഹാൻ (37), കുറ്റിപ്പുറം കാലടി കറുത്തേടത്ത് വീട്ടിൽ ഷെമീർ (34) എന്നിവരെയാണ് ടൗൺ ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഏപ്രിൽ 29ന് മുടപ്പല്ലൂർ സ്വദേശിയെ ശക്തൻ സ്റ്റാൻഡിന് സമീപം വച്ച് പ്രതികൾ ദേഹോപദ്രവം ചെയ്ത് മൊബൈൽ ഫോണും 4500 രൂപയും കവരുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഷാഹി, മുഹമ്മദ്, ഷാജഹാൻ എന്നിവർ അറസ്റ്റിലായി. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റൊരു പ്രതിയായ ഷമീർ കൂടി പിടിയിലായത്. ഇതോടെ മുഴുവൻ പ്രതികളും വലയിലായി.
പ്രതി ഷമീറിന് വിവിധ സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള എട്ടോളം കേസുകളുണ്ട്.പ്രതിയെ റിമാൻഡ് ചെയ്തു. എ.സി.പി ശശീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എസ്.എച്ച്.ഒ: കിരൺ സി. നായർ, എസ്.ഐമാരായ റെജിൻ രാജ്, അനുശ്രുതി, എ.എസ്.ഐ: സജീവൻ, ജയകുമാർ, സി.പി.ഒമാരായ അജ്മൽ, സൂരജ്, ധനേഷ്, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സി.പി.ഒമാരായ ജോബിൻ, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY