SignIn
Kerala Kaumudi Online
Monday, 15 June 2026 7.22 AM IST

നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ

hashik

സുൽത്താൻ ബത്തേരി :നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ച് വിൽപ്പന നടത്തിയ ആൾ സുൽത്താൻ ബത്തേരി പൊലീസിൻ്റെ പിടിയിൽ. ഇരുളം, മണൽവയൽ, ചേർക്കാട്ടിൽ വീട്ടിൽ, ഹാഷിഖ് (38) നെയാണ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ബത്തേരി, ഫെയർലാൻ്റ് എന്ന സ്ഥലത്തെ അപ്പാർട്ട്മെൻ്റിനോട് ചേർന്ന് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്നും ഇയാൾ 5500 രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുകയും മോഷണ മുതൽ ബത്തേരിയിലെ ഒരു സ്ഥാപനത്തിൽ മറിച്ചു വിൽക്കുകയുമായിരുന്നു. ബത്തേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടിയിലായി. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഒ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY