SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.53 PM IST

പ്രതി അറസ്റ്റിൽ

arrest
arrest

മണ്ണാർക്കാട്: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കല്ലമല തോവരക്കാട്ടിൽ സന്തോഷിനെ(36) ആണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കല്ലമല പുത്തൻപുരക്കൽ വിനുവിനാണ്(35)ആക്രമണത്തിൽ പരിക്കേറ്റത്. 14ന് രാത്രി 10.15ന് അമ്പംകുന്നിലെ കടയ്ക്കു മുന്നിൽവച്ച് കുടുംബവിഷയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വയറിലും കൈയിലും കുത്തേറ്റ വിനുവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽപോകാൻ ശ്രമിച്ച സന്തോഷിനെ കാഞ്ഞിരത്തുള്ള സ്വന്തംവീട്ടിൽനിന്നാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY