
കോഴിക്കോട്: വില്പനയ്ക്കായി എത്തിച്ച 71.170 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ ചേവായൂർ പൊലീസ് പിടികൂടി. കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് മിഖ്ദാദ് അബൂബക്കർ (33), ചേളന്നൂർ സ്വദേശി യു.എം. ജാഫർ സാദിഖ് (29) എന്നിവരെയാണ് ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്. എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ തടഞ്ഞത്. പരിശോധനയിൽ ഗിയർ ലിവറിന് സമീപം സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തി. പ്രധാന പ്രതിയായ മുഹമ്മദ് മിഖ്ദാദ് അബൂബക്കർ ബെംഗളൂരുവിൽ നിന്ന് സ്ഥിരമായി എം.ഡി.എം.എ എത്തിച്ച് കോഴിക്കോട് നഗരത്തിൽ വിൽപ്പന നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. വാടകയ്ക്കും പണയത്തിനും ആഡംബര വാഹനങ്ങൾ ഉപയോഗിച്ചായിരുന്നു ലഹരിമരുന്ന് കടത്ത്. ഇയാളുടെ കീഴിൽ ലഹരിവ്യാപാര സംഘം പ്രവർത്തിക്കുന്നതായും അവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു. ജാഫർ സാദിഖും സ്ഥിരം ലഹരിവിൽപ്പനക്കാരനാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ജൂഡിഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാല് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |