
വിഴിഞ്ഞം: പ്രതിയെ പിടിക്കാൻ സഹായിച്ചെന്ന പേരിൽ സംഘം ചേർന്ന് വീടുകയറി യുവതിയെ വെട്ടിയ കേസിൽ രണ്ടുപേരെക്കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു.
വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികളായ അഹമ്മദ് ഹാഷിം(31),ഇർഷാദ്(30) എന്നിവരാണ് പിടിയിലായതെന്ന് എസ്.ഐ എം.പ്രശാന്ത് പറഞ്ഞു. സംഭവത്തിൽ നിരവധി കേസുകളിലെ പ്രതി വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി നാഥൻ എന്ന അബ്‌ദുൾ റഹ്മാൻ (30) ശനിയാഴ്ച അറസ്‌റ്റിലായിരുന്നു. പിടിയിലായ അഹമ്മദ് ഹാഷിമിന്റെ പേരിൽ കോവളം സ്റ്റേഷനിൽ വധശ്രമത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച മത്സ്യത്തൊഴിലാളിയെ ആക്രമിച്ച കേസിൽ ഇൻഷാദിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് സഹായിച്ചത് ടൗൺഷിപ്പ് സ്വദേശിയായ അൽ അമീൻ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അന്ന് ഇയാളുടെ വീട്ടിലെത്തി ഭാര്യയുടെ തോളിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |