SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

കാറിനുള്ളിൽ പീഡനം: പ്രതിക്ക് 20 വർഷം തടവ്

kunjumon
പ്രതി കുഞ്ഞുമോൻ

നെയ്യാറ്റിൻകര:സ്കൂൾ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കോവളം ചൊവ്വര സ്വദേശി കുഞ്ഞുമോനെ [ 44 ] നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ .എം സുജ 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം കൂടെ ശിക്ഷ അനുഭവിക്കണം. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്കൂളിലേക്ക് നടന്നു പോയിക്കൊണ്ടിരുന്ന പെൺകുട്ടിയെ അമ്മയുടെ പരിചയക്കാരനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തന്റെ കാറിൽ കയറ്റി ക്കൊണ്ട് സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിറുത്തി ,വണ്ടിക്കകത്തുവച്ച് പീഡിപ്പിച്ചത്. പെൺകുട്ടി ക്ലാസ് ടീച്ചറിനോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ് അഡ്വക്കേറ്റ് വി. ആർ. മായാദേവി എന്നിവർ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ആയിരുന്ന ആർ. സുധാകരൻപിള്ളയാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

English Summary

The Neyyattinkara fast-track POCSO court sentenced Kunhumon (44) to 20 years rigorous imprisonment and a one lakh rupee fine for sexually assaulting a school student in his car. The Kovalam Chovvara resident had deceived the girl in 2015 by claiming to know her mother before the assault. An additional three years imprisonment awaits if the fine is unpaid.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY