SignIn
Kerala Kaumudi Online
Sunday, 23 August 2026 3.59 AM IST

മാൻകൊമ്പും കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ അറസ്റ്റിൽ

arrest
മാൻകൊമ്പും കുറുക്കൻരോമവും വിൽക്കാൻ ശ്രമം; അഞ്ചുപേർ അറസ്റ്റിൽ

കാട്ടാക്കട: മാൻകൊമ്പും കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര അരുവിപ്പുറം ഇരുമ്പിൽ എസ്.എസ്. ഭവനിൽ ജിംഷിൻ (32),എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറ വീട്ടിൽ ജയൻ (57),എറണാകുളം വടുതല ബ്രിഡ്ജ് റോഡ് വലിയതറ വീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടി വീട്ടിൽ പി.ബി. ചെറിയാൻ (51),മാരായമുട്ടം കൈക്കോട്ടുകുഴി അയന വിഹാറിൽ ഷിജുലാൽ (42) എന്നിവരാണ് അറസ്റ്റിലായത്.

നെയ്യാറ്റിൻകര അറക്കുന്ന് ഭാഗത്തെ ജ്യൂസ് ഷോപ്പിൽ വച്ച് വന്യജീവി അവശിഷ്ടങ്ങൾ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ചോദ്യം ചെയ്യലിൽ കുറുക്കന്റെ രോമം ആഭിചാരക്രിയകൾക്കായി ഉപയോഗിക്കാനാണെന്ന് സംഘം മൊഴിനൽകി. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ.വി,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ,എസ്.എഫ്.ഒ രാഹുൽ സിംഗ്,ജിജിമോൻ,ബി.എഫ്.ഒമാരായ മായ,രമ്യ,സുകന്യ,കാവ്യ,രാജേഷ്,സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, MALAYINKIL, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY