SignIn
Kerala Kaumudi Online
Sunday, 23 August 2026 4.00 AM IST

വീട്ടമ്മയുടെ മാല പൊട്ടിക്കൽ: പ്രായപൂർത്തിയാകാത്തയാളടക്കം മൂന്നു പേർ പിടിയിൽ

adwaid
നന്ദു അദ്വൈദ്

തിരുവനന്തപുരം: വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. പത്തനംതിട്ട കോന്നി സ്വദേശികളായ നന്ദു (19) അദ്വൈദ്(19) പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. വള്ളക്കടവ് വയ്യാമൂല സ്വദേശി കുമാരി ഷീല (64)യുടെ അഞ്ച് ഗ്രാമിൽ അധികം വരുന്ന സ്വർണ മാലയാണ് ബൈക്കിൽ എത്തിയ നന്ദുവും പ്രായപൂർത്തിയാകാത്തയാളും ചേർന്ന് പൊട്ടിച്ച് കടന്ന് കളഞ്ഞത്.

തുടർന്ന് അദ്വൈദിന്റെ ഐ.ഡി കാർഡ് ഉപയോഗിച്ച് ചാല മാർക്കറ്റിൽ വില്പന നടത്തിയശേഷം പണവുമായി ഇവർ എറണാകുളത്തേക്ക് കടന്നു . വീട്ടമ്മയുടെ പരാതിയെതുടർന്ന് ശംഖുംമുഖം അസിസ്ന്റ് കമ്മിഷണർ സജിമോന്റെ നേതൃത്തിലുള്ള സംഘം സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം എറണാകുളത്ത് നിന്നു പിടിയിലാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST, CHAIN SNATCHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY