
നാദാപുരം: ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ പൂജാരിക്ക് അഞ്ചുവർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. മന്ദരത്തൂർ സ്വദേശി പുന്നോളി മിത്തൽ രാമദാസൻ (51) എന്ന ആളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2024 ഒക്ടോബർ 20 ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരൻ താമസിച്ചു വരുന്ന വീട്ടിൽ പൂജ നടത്തിയ പ്രതി പൂജ കഴിഞ്ഞ ശേഷം കർമ്മം പൂർത്തിയാക്കാൻ എന്ന പേരിൽ വീടിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി പ്രതിനൊന്നുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയതായാണ് കേസ്. സംഭവത്തെ തുടർന്ന് പരാതിക്കാരൻ കൗൺസിലിംഗിന് വിധേയനാവുകയും തുടർന്ന് കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്ന് വടകര പൊലീസിനെ അറിയിക്കുകയും ആയിരുന്നു. പിഴ സംഖ്യ പരാതിക്കാരന് നൽകാൻ കോടതി ഉത്തരവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |