SignIn
Kerala Kaumudi Online
Sunday, 16 August 2026 5.51 PM IST

കെഎസ്ആർടിസി ബസിൽ യുവതിക്ക്  നേരെ  ലൈംഗികാതിക്രമം; കണ്ടക്ടർ  ഇടപെട്ടില്ലെന്ന് പരാതി

READ ENGLISH VERSION
bus
പ്രതീകാത്മകചിത്രം

കൊണ്ടോട്ടി: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടന്നതായി പരാതി. കോഴിക്കോട് - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന 'KL-15 A 1529' നമ്പർ ബസിലാണ് സംഭവം. മോങ്ങം സ്വദേശിനിയാണ് പരാതിക്കാരി.

സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസിലെ ജനറൽ സീറ്റിൽ ഇരിക്കുകയായിരുന്ന യുവതിയോട് പ്രതി അവിടെ ഇരിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തതാണ് തുടക്കം. ഇതിനുപിന്നാലെ മോശമായി പെരുമാറിയെന്നാണ് പരാതി. പ്രതി കൈമുട്ടുകൊണ്ട് യുവതിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബസ് കണ്ടക്ടർ ഇടപെട്ടില്ലെന്നും യുവതി ആരോപിക്കുന്നു.

English Summary

A young woman has filed a complaint of sexual harassment and indecent exposure on a KSRTC bus in Malappuram. The incident occurred on a Kozhikode-Palakkad route bus, where the complainant alleges an assailant touched her private parts and exposed himself. Kondotty police have registered a case. The complainant also accused the bus conductor of failing to intervene during the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC BUS, SEXUAL ASSAULT, MALAPPURAM, WOMAN PASSENGER, KERALA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY