SignIn
Kerala Kaumudi Online
Saturday, 15 August 2026 3.18 AM IST

പ്ലസ്ടു വിദ്യാർത്ഥിയെ കാറിൽ കയറ്റി മർദ്ദിച്ച സംഘത്തിലെ നാലുപേർ കീഴടങ്ങി

aa

പൊൻകുന്നം : പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച സംഘത്തിലെ നാലുപേർ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി. ചിറക്കടവ് വാണിയിടം ഭാഗത്ത് കൂതയ്ക്കൽ കെ.വി.അഭിജിത്ത് (35), പുല്ലുപാലത്ത് വീട്ടിൽ വിഷ്ണു ബിനു (19), കുഴിപ്പള്ളാത്ത് ബിനു ചന്ദ്രൻ ( 35), ചിറക്കടവ് പാലയ്ക്കൽ പി.എസ്. ശ്രീജിത്ത് (32) എന്നിവരാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്.

നാലുപേരെയും റിമാൻഡ് ചെയ്തു. ഒന്നാംപ്രതി ചിറക്കടവ് കാരിപ്പൊയ്ക വലിയപറമ്പിൽ അരുൺ വിശ്വനെ (37) നേരത്തെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം അഞ്ചിന് ചിറക്കടവ് തെക്കേത്തുപടി വാണിയേടത്ത് സ്‌കൂൾ റോഡിൽ പറഞ്ഞകാട്ട് ഉത്രജ് രാജീവിനെ(16) മർദ്ദിച്ച സംഭവത്തിലാണിത്. ഉത്രജിന്റെ സുഹുത്തുക്കളും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് അവരുടെ ഫോൺ നമ്പർ ചോദിച്ചെത്തിയപ്പോഴാണ് സംഭവം. നമ്പർ നൽകാത്തതിനാൽ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചെന്നും വഴിയിൽ ഇറക്കിവിട്ടുവെന്നുമാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, SURRENDER, LATESTNEWS, PONKUNNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY