SignIn
Kerala Kaumudi Online
Monday, 15 June 2026 4.35 PM IST

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ ലൈം​ഗികാതിക്രമം

case-diary

തിരുവനന്തപുരം : കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ ലൈം​ഗികാതിക്രമം. ഇന്ന് പുലർച്ചെയാണ് ഭിക്ഷാടകയായ സ്ത്രീക്കു നേരെ അതിക്രമമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഡിപ്പോ ഓഫീസിനു മുന്നിലെ ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെയാണ് പി‍ഡീപ്പിച്ചത്. പുലർച്ചെയുണ്ടായ സംഭവം ഡിപ്പോ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. നിരവധി കേസുകളിൽ പ്രതിയായ പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബു ആണ് സ്ത്രീയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞു. ഷിബു പ്രദേശത്തെ പ്രധാന ലഹരി ഡീലർ ആണ്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി. കാട്ടാക്കട പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY