SignIn
Kerala Kaumudi Online
Monday, 11 May 2026 9.17 PM IST

സൗദിയിലും യുഎഇയിലും വൻ തൊഴിലവസരങ്ങൾ വരുന്നു; നൽകുന്നത് ഞെട്ടിക്കുന്ന ശമ്പളം

Increase Font Size Decrease Font Size Print Page
career

അബുദാബി: തൊഴിൽ തേടുന്നവർക്ക് വൻ അവസരങ്ങളുമായി യുഎഇയും സൗദി അറേബ്യയും. 2026ലെ നിയമന പ്രക്രിയകളിൽ ആഗോളതലത്തിൽ യുഎഇ ആണ് മുന്നിൽ. യുഎഇയിലെ 56 ശതമാനം തൊഴിലുടമകളും പുതിയ നിയമം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2030ഓടെ ഗർഫിലുടനീളം അഞ്ച് ദശലക്ഷം സ്വകാര്യ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതിക വിദ്യ, നിർമ്മിത ബുദ്ധി, ആരോഗ്യമേഖല, ഊർജം എന്നിവയുടെ വളർച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുഎഇയും സൗദി അറേബ്യയും സ്മാർട്ട് സിറ്റികൾ, ശുദ്ധ ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതും തൊഴിലന്വേഷകർക്ക് അനുഗ്രഹമാണ്.

എഐ എഞ്ചിനീയറിംഗ്, സൈബ‌ർ സെക്യൂരിറ്റി, ഡാറ്റ സയൻസ് എന്നീ മേഖലകളിലാണ് ഉദ്യോഗാർത്ഥികൾക്കായി ഡിമാൻഡേറെയും. ഫിനാൻസ്, നിയമ മേഖലയും വേഗത്തിൽ വളരുകയാണ്. ഊർജ, അടിസ്ഥാന സൗകര്യ മേഖലകളും സ്ഥിര തൊഴിൽ ദാതാക്കളാണ്.

തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനൊപ്പം ശമ്പളവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിൽ ശരാശരി ശബള വർദ്ധനവ് 4.6 ശതമാനവും യുഎഇയിൽ 4.1 ശതമാനവുമാണ്. യോഗ്യതയുള്ള പ്രൊഫഷണലുകളുടെ കുറവ് കാരണം എഐ, ധനകാര്യം, സാങ്കേതിക വിദഗ്ധർ എന്നിവരുടെ ശമ്പളത്തിൽ 10 ശതമാനത്തിലധികം വർദ്ധനവും രേഖപ്പെടുത്തുന്നു. 58 ശതമാനം സ്ഥാപനങ്ങളും നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള നിയമനത്തിനാണ് മുൻഗണന നൽകുന്നത്. എന്നാൽ ഇവരിൽ പകുതിയിൽ താഴെ മാത്രമാണ് യഥാർത്ഥത്തിൽ കഴിവുകൾ പരിശോധിക്കുന്നത്.

TAGS: CAREER, CAREER, JOBS, JOB OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+