
തിരുവനന്തപുരം: ഭരിക്കാനുള്ള ഭൂരിപക്ഷം സി.പി.എമ്മിനും കോൺഗ്രസിനും ലഭിക്കില്ലെന്നും ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പി സംസ്ഥാനത്ത് നിർണായക ശക്തിയായി മാറുമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ജവഹർനഗർ എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പിൽ ജനം വലിയ മാറ്റം സൃഷ്ടിക്കുമെന്ന് പൂർണ ആത്മവിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. രാവിലെ 7.15ഓടെ ബൂത്തിലെത്തിയ അദ്ദേഹം മുക്കാൽ മണിക്കൂറോളം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആർ.ശ്രീലേഖ, മുൻ കൗൺസിലർ മധുസൂദനൻ നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |