SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.52 AM IST

ആർക്കിടെക്ചർ പ്രവേശനത്തിന് പുതുതായി അപേക്ഷിക്കാം

1

തിരുവനന്തപുരം: ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിൽ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ അവസരം. എൻജിനിയറിംഗ്/ഫാർമസി/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനകം അപേക്ഷിച്ചിട്ടുള്ളവർക്ക് ആർക്കിടെക്ചർ കോഴ്സ് കൂട്ടിച്ചേർക്കാം.

കൗൺസിൽ ഒഫ് ആർക്കിടെക്ചർ നടത്തിയ നാറ്റ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. www.cee.kerala.gov.in വെബ്‌സൈറ്റിൽ 18ന് ഉച്ചയ്ക്ക് 12വരെ അവസരമുണ്ട്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, മറ്റ് രേഖകൾ എന്നിവ എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് അയയ്‌ക്കേണ്ട. മുമ്പ് അപേക്ഷിച്ചവർക്ക് www.cee.kerala.gov.in വെബ്‌സൈറ്റിലെ 'KEAM 2026 Candidate Portal' ൽ അപേക്ഷാ നമ്പരും പാസ്‌വേർഡും നൽകി ആർക്കിടെക്ചർ കോഴ്സ് കൂട്ടിച്ചേർക്കാം. സാമുദായിക-സാമ്പത്തിക-പ്രത്യേക സംവരണം ആവശ്യമുള്ളവർ രേഖകൾ ഓൺലൈൻ അപേക്ഷയോടൊപ്പം നൽകണം. ഹെൽപ്പ് ലൈൻ 0471 2332120, 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARCHITECT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA