SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

ഉത്തരേന്ത്യയിൽ കനത്തമഴ  അസാമിൽ മരണസംഖ്യ 82 ആയി

d

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. അസാമിലെ പ്രളയത്തിൽ മരണസംഖ്യ 82 ആയി. 8 ജില്ലകളിലായി 2 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ഒഡീഷയിൽ മഴക്കെടുതിയിൽ ഇതുവരെ 8 പേർ മരിച്ചു. 5 ലക്ഷത്തിലധികംപേരെ മഴക്കെടുതി ബാധിച്ചു. ഉത്തരാഖണ്ഡിൽ മഴ ശക്തമായ ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴയാണ്. മഹാരാഷ്ട്രയിൽ പൂനെ, സത്താര എന്നീ ജില്ലകളിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12പേർ മഹാരാഷ്ട്രയിൽ മരിച്ചു. ഗുജറാത്തിലെ ഡാംഗ്, നർമ്മദ, പൂർണ നദികൾ കരകവിഞ്ഞൊഴുകി. നവ്സാരി, ഭറൂച്ച്, സൂറത്ത് എന്നീ ജില്ലകളിലെ താഴ്ന്നമേഖലകൾ വെള്ളത്തിനടിയിലാണ്. ഗുജറാത്തിലെ പത്ത് ജില്ലകളിൽ റെഡ് അലർട്ട്.

ജമ്മു കാശ്മീരിൽ

മേഘവിസ്ഫോടനം

ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം. ആളപായമില്ല. പ്രദേശത്ത് മുൻകരുതൽ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. കഴിഞ്ഞ 19ന് സമാനമായ കനത്ത മഴയെത്തുടർന്ന് മേഘവിസ്‌ഫോടനം സംഭവിക്കുകയും നിരവധിയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA