
കണ്ണൂർ: ഈ വർഷത്തെ സി.കെ.പണിക്കർ സ്മാരക വൈഖരീയം പുരസ്‌കാരം ഗായികയും സംഗീതാദ്ധ്യാപികയുമായ എൻ.ലതികയ്ക്ക് നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.കെ. പണിക്കർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 15ന് ഉച്ചയ്ക്ക് രണ്ടിന് വൈഖരി ശ്രുതി മണ്ഡപത്തിലെ സി.കെ.പണിക്കർ ഭാഗവതർ അനുസ്മരണ സമ്മേളനത്തിലാണ് അവാർഡ് നൽകുന്നത്. സംവിധായകൻ ബഷീർ കഞ്ഞങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, സി. രാമചന്ദ്രൻ, സി.കെ. ഭാനുമതി, സംഗീത സംവിധായകൻ മണികണ്ഠദാസ്, സദാനന്ദൻ അമ്പലപുറം എന്നിവർ വാർത്താ സമ്മേളനത്തിൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |