SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ആയുഷ് സർവകലാശാല; കരട് ബില്ലിന് നാലംഗസമിതി

aa

തിരുവനന്തപുരം : സംസ്ഥാനത്തെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളിലെ വിദ്യാഭ്യാസം, ഗവേഷണം, ചികിത്സ, ഔഷധ വികസനം തുടങ്ങിയവയെ ഏകോപിപ്പിച്ച് കേരള ആയുഷ് സർവകലാശാല സ്ഥാപിക്കും. ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിച്ചു.

ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സണും നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ കൺവീനറുമായ സമിതിയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ അംഗങ്ങളുമാണ്.തൃപ്പൂണിത്തുറയിലെ സ്‌കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ ആസ്ഥാനമാക്കിയാണ് സർവകലാശാല സ്ഥാപിക്കുന്നത്. ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾ, സർവകലാശാലയുടെ ഘടന, അക്കാഡമിക് സംവിധാനങ്ങൾ, ഗവേഷണ പദ്ധതികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ പരിശോധിച്ച് ബില്ലിന്റെ കരട് 2 മാസത്തിനം തയാറാക്കണം.

ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാ ശാഖകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൂടുതൽ ഗവേഷണ സാധ്യതകൾ കണ്ടെത്തുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് പുതിയ സർവകലാശാലയുടെ ലക്ഷ്യങ്ങൾ. ഇതോടെ, ആയുഷ് വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കൽ പഠനങ്ങൾ, ഔഷധ വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. കേരളത്തിന്റെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾക്ക് ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ അംഗീകാരം നേടാനുമാകും.

ചരിത്രപരമായ

ചുവുടുവയ്പ്പ്: മന്ത്രി
ആയുഷ്‌ മേഖലയിൽ പുതിയ അക്കാഡമിക് സംവിധാനം ഒരുക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും. സമഗ്രമായ പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കും ഇത് സഹായകമാവും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYUSH UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA