SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

ബഡ്ജറ്റ് ബഫെ: പു​തി​യ​ ​നി​കു​തി​ക​ളി​ല്ല, 25​ ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ ന​ട​പ്പാ​ക്കും

READ ENGLISH VERSION
b

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തി​യ​ ​നി​കു​തി​ക​ൾ​ ​ചു​മ​ത്താ​തെ​ ​വി​ക​സ​ന​ത്തി​ന് ​പു​തി​യൊ​രു​ ​ദി​ശാ​ബോ​ധം​ ​ന​ൽ​കു​ന്ന​ ​പു​തു​യു​ഗ​ ​ബ​ഡ്ജ​റ്റ് ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ.​ ​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ 'മി​ഷ​ൻ​ ​സ​മു​ദ്ര​"എ​ന്ന​ ​പ​ദ്ധ​തി​യാ​ണ് ​പ്ര​ധാ​ന​ ​ഹൈ​ലൈ​റ്റ്.​ ​പു​തി​യ​ ​നി​കു​തി​ക​ളി​ല്ല.​ 25​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ന​ട​പ്പാ​ക്കും.​ ​ അ​തേ​സ​മ​യം,​​​സാ​മൂ​ഹ്യ​ ​പെ​ൻ​ഷ​ൻ​ ​വ​ർ​ദ്ധ​ന,​​​ ​ഡി.​എ​ ​കു​ടി​ശി​​ക​ ​തു​ട​ങ്ങി​ ​ക്ഷേ​മ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ല്ല. കി​ഫ്ബി​ ​അ​ടി​മു​ടി​ ​മാറ്റും.


ബഡ്ജറ്റ് െെബറ്റ്സ്


സ്റ്റാർട്ടർ

​ ​​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ളു​ടെ റോ​ഡ് ​നി​കു​തി​ ​കു​റ​ച്ചു
 10​ ​ല​ക്ഷം​ ​രൂ​പ​വ​രെ​യു​ള്ളത്: 5​ൽ​ ​നി​ന്ന് 3​%​
 10​ ​മു​ത​ൽ​ 15​ ​ല​ക്ഷം​വ​രെ​ :
5​%​ ​തു​ട​രും
 15​ ​മു​ത​ൽ​ 20​ ​ല​ക്ഷം​വ​രെ:​
8​ ​നി​ന്ന് 5​%​
 20​മു​ത​ൽ​ 30​ ​ല​ക്ഷം​വ​രെ:​
10​ ​%​ ​തു​ട​രും
 30​ ​മു​ത​ൽ​ 40​ ​ല​ക്ഷം​വ​രെ:​
10​%​ ​തു​ട​രും
 40​ ​ല​ക്ഷ​ത്തി​നു​മേ​ൽ: 10​ൽ​ ​നി​ന്ന് 15​%

മെയി​ൻ ഡി​ഷ്

​ ​മി​ഷ​ൻ​ ​സ​മു​ദ്ര​യി​ൽ​ ​വി​ഴി​ഞ്ഞം​ ​കേ​ന്ദ്ര​ബി​ന്ദു​വാ​ക്കി​ 17​ ​തു​റ​മു​ഖ​ങ്ങ​ളെ​ ​കോ​ർ​ത്തി​ണ​ക്കും. 400 കോടി​ രൂപ
​ ​ക​രി​മ​ണ​ലു​ൾ​പ്പെ​ടെ​യു​ള്ള​ ​ധാ​തു​സ​മ്പ​ത്ത് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​ആ​ല​പ്പു​ഴ,​കൊ​ല്ലം,​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ​തേ​ൺ​ ​ഇ​ക്ക​ണോ​മി​ക് ​കോ​റി​ഡോ​ർ 100 കോടി​ രൂപ
 ലോ​ജി​സ്റ്റി​ക്,​ടൂ​റി​സം​ ​വി​ക​സ​ന​ല​ക്ഷ്യ​വു​മാ​യി​ ​ഏ​വി​യേ​ഷ​ൻ​ ​ഹബ്ബ്. 200 കോടി​ രൂപ

സൈ​ഡ് ​ഡി​ഷ​സ്

 റി​ന്യൂ​വ​ബി​ൾ​ ​ എ​ന​ർ​ജി​ ​പ​ദ്ധ​തി 100 കോടി​ രൂപ
 ​ ​എം.​എ​സ്.​എം.​ ഇ​ ​ഗ്രോ​ത്ത് ​സ്കീം​:100 കോടി​ രൂപ
 കേ​ര​ള​ ​നോ​ള​ജ് ​വാ​ലി​ 100 കോടി​ രൂപ
 ജെ​ൻ​സി​ ​ആ​ൻ​ഡ് ​ ന്യൂ​ജെ​ൻ​ ​ടെ​ക്നോ​ള​ജി 50 കോടി​ രൂപ
 മാ​രി​ടൈം​ ​മ്യൂ​സി​യം 50 കോടി​ രൂപ
 കേ​ര​ള​ ​റി​സ​ർ​ച്ച് ​പാ​ർ​ക്ക് 50 കോടി​ രൂപ

സു​പ്ര​ധാ​ന​
പ്ര​ഖ്യാ​പ​ന​ങ്ങൾ

​ ​തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും ​ലൈ​റ്റ് ​മെട്രോ
 സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ക്ക് 50​%​ ​നി​കു​തി​ ​ഇ​ള​വ്
​ ജീ​വ​ന​ക്കാ​ർ​ക്ക് ​കു​ടി​ശിക ഇ​ല്ലാ​തെ​ ​ഡി.​എ​/​ ​ഡി.​ആർ
​ ​ മെ​ഡി​സെ​പും​ ​പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​നും​ ​പ​രി​ഷ്ക​രി​ക്കും
 ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ​കു​ടി​ശിക വ​രു​ത്താ​തെ​ ​ക്ഷാ​മാ​ശ്വാ​സം
 25​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഉ​മ്മ​ൻ​ചാ​ണ്ടി ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ്രാ​രം​ഭ​ച്ചെ​ല​വി​ന് 10​ ​കോ​ടി
 ​റ​ബ​റി​ന്റെ​ ​താ​ങ്ങു​വി​ല​ 250​ ​രൂപ
 ​എ​ല്ലാ​ ​തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കും​ ​പ​ട്ട​യം
​ ഭൂ​മി​യു​ടെ​ ​ന്യാ​യ​വി​ല​ ​പു​നഃ​പ​രി​ശോ​ധി​ക്കും
​മ​ല​ബാ​റി​ൽ​ ​ഫു​ട്‌​ബോ​ൾ​ ​ സ്റ്റേ​ഡി​യം
​ സി​നി​മ​യ്ക്ക് ​വ്യ​വ​സാ​യ​ പ​ദ​വി
​ കൊ​ച്ചി​യി​ൽ​ ​ജെ.​സി​. ​ഡാ​നി​യേൽ ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​സി​റ്റി
 ​കോ​ഴി​ക്കോട്ട് എം.​ടി​ ​ക​ൾ​ച്ച​റ​ൽ​ ​പാ​ർ​ക്ക്
 ​തൃശൂരി​ൽ​ ​ജോ​ൺ​സ​ൺ​ ​മാ​സ്റ്റർ മ്യൂ​സി​ക് ​അ​ക്കാ​ഡമി
 സ​ലിം​കു​മാ​റി​ന് ​എ​റ​ണാ​കു​ള​ത്ത് ​സ്മാ​ര​കം
 ​കേ​ര​ള​ത്തെ​ ​ഗ്രീ​ൻ​ ​ഹൈ​ഡ്ര​ജ​ൻ​ ​ഹ​ബ്ബാ​ക്കും
​'​ബ്രാ​ൻ​ഡ് ​കേ​ര​ളം​"​ ​ആ​രം​ഭി​ക്കും
​ ക്യാം​മ്പസു​ക​ളെ​ ​ഗേ​ൾ​സ് ​ഫ്ര​ണ്ട ്ലി​യാ​ക്കും.
 '​കേ​ര​ള​ ​ഡി​സാ​സ്റ്റ​ർ​ ​റെ​സി​ലി​യ​ൻ​സ് ​സെ​ന്റ​ർ"
 എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​ദു​രിത ബാ​ധി​ത​രെ​ ​ഏ​റ്റെ​ടു​ക്കും
 ​ മ​ല​പ്പു​റ​ത്ത് ​ ക്യാ​ൻ​സ​ർ​ ​ സെ​ന്റ​ർ
 ​ശ​ബ​രി​മ​ല,​ഗു​രു​വാ​യൂ​ർ,​കൊ​ട്ടി​യൂ​ർ,​തി​രു​വ​ല്ലം​ ​ക്ഷേ​ത്ര​ങ്ങ​ളെ​ ​തി​രു​പ്പ​തി​ ​മോ​ഡ​ലി​ൽ​ ​വി​ക​സി​പ്പി​ക്കും
​ അ​ർ​ത്തു​ങ്ക​ൽ,​അ​മ്പ​ല​പ്പു​ഴ,​കാ​ക്ക​ഴം​പ​ള്ളി,​മ​ണ്ണാ​റ​ശ്ശാ​ല,​കൃ​ഷ്ണ​പു​രം​,​ ​മാ​താ​ ​അ​മൃ​താ​നന്ദ​മ​യി​ ​മ​ഠം​,​ഓ​ച്ചി​റ​ക്ഷേ​ത്രം​ ​തീ​ർ​ത്ഥാ​ട​ന​ ​ടൂ​റി​സം​ ​സ​ർ​ക്യൂ​ട്ട്

ജ​നു​വ​രി​ ​ബ​ഡ്ജ​റ്റി​ലെ
തു​ക​ ​വെ​ട്ടി​ക്കു​റ​ച്ചു

മു​ൻ​സ​ർ​ക്കാ​ർ​ ​ജ​നു​വ​രിയി​​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റി​ലെ​ ​വ​ര​വ് 13325.73​ ​കോ​ടി​ ​കു​റ​വു​ ​ചെ​യ്ത് 169646.37​കോ​ടി​യാ​ക്കി​യും​ ​ചെ​ല​വ് 12557.09​കോ​ടി​കു​റ​വു​ ​ചെ​യ്ത് 205001.67​ ​കോ​ടി​യാ​ക്കി​യും​ 35355.30​കോ​ടി​യു​ടെ​ ​ക​മ്മി​യും​ 52364.13​കോ​ടി​യു​ടെ​ ​ക​ട​വും​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ​ബ​ഡ്ജ​റ്റ്.​ ​വാ​‌​ർഷി​ക​ ​അ​ട​ങ്ക​ൽ​ 35,​​750​ ​കോ​ടി​യി​ൽ​ ​നി​ന്ന് 30,​​370​ ​കോ​ടി​യാ​യി​ ​കു​റ​ച്ചു.

#2026-27ലെ ബഡ്ജറ്റ്

(ബ്രാക്കറ്റിൽ മുൻസർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ നിന്നുളള വ്യത്യാസം. തുക കോടിയിൽ)

റെവന്യു വരവ് .........................169646.37 (13325.73കുറവ്)

റെവന്യു ചെലവ് .......................205001.67 (12557.09 കുറവ്)

റെവന്യു കമ്മി.......................... 35355.30 (768.64 കൂടുതൽ)

പൊതുകടം ................................ 52364.13(985.64കൂടുതൽ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA