SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ഒരു പ്രതിക്ക് 3 ദിവസം ജാമ്യം

a

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് മൂന്ന് ദിവസം ഇടക്കാല ജാമ്യം അനുവദിച്ചു.

പിതാവ് രാമചന്ദ്രൻ നായരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മണക്കാട് ആറ്റുകാൽ കാവുവിളാകത്ത് വീട്ടിൽ ആർ. ഉണ്ണികൃഷ്ണനാണ് ജില്ലാ പ്രിൻസിപ്പൽ സെ‌ഷൻസ് ജഡ്ജി എസ്.നസീറ മൂന്നു ദിവസത്തെ ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ട് പ്രതി പള്ളിച്ചൽ കണങ്കോട് സ്കൂളിന് സമീപം കുക്കിലി വീട്ടിൽ കിരൺ.പി.എസിന്റെ ജാമ്യഹർജി തള്ളി. കുറ്റമറ്റതും വിശദവുമായ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അവർ ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ടെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ വാദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA