SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

ബെവ്കോയെ നയിക്കാൻ വീണ്ടും യോഗേഷ് ഗുപ്ത എത്തിയേക്കും

READ ENGLISH VERSION
aa

തിരുവനന്തപുരം: എം.ആർ.അജിത്കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ റോഡ് സേഫ്റ്റി കമ്മിഷണറും ഡി.ജി.പിയുമായ യോഗേഷ് ഗുപ്ത വീണ്ടും ബെവ്കോ മാനേജിംഗ് ഡയറക്ടറായേക്കും. എക്സൈസ് മന്ത്രി എം.ലിജുവും ഗുപ്തയുടെ നിയമനത്തിൽ താത്പര്യം കാട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്.

1993 ഐ.പി.എസ് ബാച്ചുകാരനാണ് യോഗേഷ്. ഒരുഘട്ടത്തിൽ നഷ്ടത്തിലേക്ക് വീണ ബിവറേജസ് കോർപ്പറേഷനെ ലാഭത്തിന്റെ പാതയിലാക്കിയത് യോഗേഷ് ഗുപ്ത ചെയർമാനും എം.ഡിയുമായിരുന്ന ഘട്ടത്തിലാണ്. ബെവ്‌കോ കൊവിഡിനെത്തുടർന്ന് 2020-21ൽ 248 കോടിയുടെ നഷ്ടത്തിലായി. യോഗേഷ് ഗുപ്ത സാരഥ്യമേറ്റശേഷം 2021-22ൽ ആറു കോടി ലാഭം. 2022-23ൽ ലാഭം 46 കോടിയായി. 23-24-ൽ റെക്കാഡിലുമെത്തി (250 കോടി).

2014-15 മുതൽ 2018-19 വരെയുള്ള ആദായനികുതി കണക്കുകൾ ചട്ടപ്രകാരമല്ലെന്ന് കാട്ടി ഇൻകം ടാക്സ് ബെവ്‌കോയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 1000 കോടി കെട്ടിവയ്‌ക്കേണ്ടിയും വന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ബെവ്‌കോയുടെ ഭാഗംകൂടി കേൾക്കാൻ ഉത്തരവായി . ചാർട്ടേർഡ് അക്കൗണ്ടന്റ് കൂടിയായ യോഗേഷ് ഗുപ്ത കൃത്യമായ കണക്കുകളുമായി ഇൻകം ടാക്സിനെ സമീപിച്ചതോടെ കാര്യങ്ങൾ അനുകൂലമായി. പലിശസഹിതം 1150 കോടി തിരികെ കിട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEVCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA