
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് തടസരഹിത യാത്ര ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ബഡ്ജറ്റ്. പൊതു ഇടങ്ങളിൽ റാമ്പടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. കേരളത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റിയെടുക്കാൻ നടപടി സ്വീകരിക്കും.
ഭിന്നശേഷിക്കാരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സർക്കാർ അവസരമൊരുക്കും. അങ്കണവാടികൾ വഴി പഠനവൈകല്യങ്ങളും ഭിന്നശേഷിയും നേരത്തെ തിരിച്ചറിയാനുള്ള സ്ക്രീനിംഗ് സംവിധാനം കാര്യക്ഷമമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |