
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തി. പരാതി അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നും ടിനി പൊലീസിനോട് പറഞ്ഞു. അൻസിബ മതം മാറ്റാൻ ശ്രമിച്ചെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. സ്റ്റേജ് ഷോയ്‌ക്കിടെ നടി നീന കുറുപ്പും താനുമായി തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അൻസിബ പരാതിയുമായി രംഗത്തെത്തിയതെന്നും ടിനി മൊഴി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |