SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.11 AM IST

സി.പി.എം നേതാക്കളുടെ പെരുമാറ്റവും ജീവിതരീതിയും പരിശോധിക്കപ്പെടണം: ശൈലജ 

a

തിരുവനന്തപുരം: സി.പി.എം നേതാക്കളുടേയും പ്രവർത്തകരുടേയും പെരുമാറ്റവും ഭാഷാ ശൈലിയും ജീവിത രീതിയും പരിശോധിക്കപ്പെടണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ചിന്താ വാരികയിലെ 'തിരിച്ച് വരവ് അനിവാര്യമാണ്' എന്ന ലേഖനത്തിലാണ് ശൈലജ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനിടയാക്കിയ കാര്യങ്ങൾ തുറന്നു പറയുന്നത്.

കമ്യൂണിസ്റ്റ് നേതാക്കൾക്കും പ്രവർത്തകർക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തണം. സി.പി.എമ്മിൽ സംഘടനാ ദൗർബല്യമുണ്ടായി. ബ്രാഞ്ചുകളുടെയും, ലോക്കൽ കമ്മിറ്റികളുടെയും പ്രവർത്തനങ്ങളിൽ പിന്നോക്കാവസ്ഥയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയും ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയും പരിശോധിക്കപ്പെടണം. ഇടതുപക്ഷത്തിന് മാത്രം വോട്ട് ചെയ്തിരുന്നവർ തെറ്റിദ്ധാരണകളുടെ പുറത്ത് മാറിയിട്ടുണ്ട്. പ്രാദേശികമായ പ്രശ്നങ്ങളും അസംതൃപ്തിയും ഇതിന് കാരണമായി. ഇടതുപക്ഷ അനുഭാവികളെയും പാർട്ടി അംഗങ്ങളേയും കാര്യങ്ങൾ ധരിപ്പിച്ച്, വീഴ്ചകൾ തിരുത്തി മുന്നോട്ടു പോകാൻ കഴിയണമെന്നും ശൈലജ ചൂണ്ടിക്കാട്ടി

പൊലീസും പ്രശ്നമായി:

എം.വി.ജയരാജൻ

പൊലീസിന്റെ പ്രവർത്തനം ജനങ്ങൾക്കിടയിൽ അസംതൃപ്തിക്ക് കാരണമായതായി 'തെറ്റുകൾ തിരുത്തി തിരിച്ചുവരും' എന്ന ലേഖനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ പറഞ്ഞു. ചില മേഖലകളിലെ പ്രശ്നങ്ങളും,

ചില പൊലീസ് ഉദ്യോഗസ്ഥന്മാർ സർക്കാരിന്റെ നയത്തിന് വിരുദ്ധമായി സ്വീകരിച്ച നിലപാടുകളും ഒരു

വിഭാഗം ജനങ്ങളിൽ അസംതൃപ്തിക്കിടയാക്കി. കോഴിക്കോട്, കൊല്ലം ജില്ലകളിൽ നിന്നും വനിതാ സ്ഥാനാർത്ഥികളെ നിറുത്താതിരുന്നത് പോരായ്മയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ വീഴ്ചകൾ സ്വയം വിമർശനപരമായി അംഗീകരിക്കുന്നു. പി.എം ശ്രീയെക്കുറിച്ചുള്ള ചർച്ച സി.പി.ഐ ഉയർത്തിക്കൊണ്ടു

വന്നത് തിരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു. സി.പി.എം - ബി.ജെ.പി ഡീലാണെന്ന പ്രചാരണം നടത്താൻ യുഡിഎഫിന് ഇത് സഹായകമായെന്നും ജയരാജൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA