SignIn
Kerala Kaumudi Online
Thursday, 25 June 2026 11.28 AM IST

മൂന്നര കോടിയുടെ ലഹരി വേട്ട, യുവതിയടക്കം പിടിയിൽ

accu

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോളിന് സമീപം എക്സെെസ് നടത്തിയ വാഹന പരിശോധനയിൽ കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച് കടത്തിയ മൂന്നര കോടിയുടെ ലഹരിമരുന്ന് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷെഫീക്ക് (35),സുഹൃത്ത് കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ (20) എന്നിവരെ അറസ്റ്റ് ചെയ്തു. 3.312 കിലോ എം.ഡി.എം.എയും 56 ഗ്രാം ലഹരി ഗുളികകളുമാണ് പിടികൂടിയത്. എക്സെെസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു പരിശോധന. പ്ളാസ്റ്റിക് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. രാജസ്ഥാനിൽ നിന്ന് കോഴിക്കോട്,മലപ്പുറം ജില്ലകളിൽ വില്പനയ്ക്കായി കൊണ്ടുവന്നതാണ്. ഷെഫീക്ക് മുമ്പും ലഹരി കേസുകളിൽപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ ലഹരിമരുന്ന് കച്ചവടക്കാരിലേക്കും അന്വേഷണം നടത്തുന്നുണ്ട്. എക്സെെസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്. ശരത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA