പത്തനംതിട്ട: മീൻ വറുത്തുനൽകിയില്ലെന്ന നിസാരകാര്യത്തിന് ഭർത്താവ് ക്രൂരമായി മർദിച്ചതായി യുവതിയുടെ പരാതി. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെ ഭാര്യ സുജയാണ് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
മദ്യപിച്ച് വീട്ടിലെത്തിയ റെജി ചോറിന് കറികൾ കുറഞ്ഞുപോയെന്നും മീൻ വറുത്ത് നൽകില്ലെന്നും പറഞ്ഞ് മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. മർദനത്തിൽ മുഖത്തും മുതുകിലും പരിക്കേറ്റതായും പരാതിയിൽ പറയുന്നു.
മർദനത്തിന്റെ ദൃശ്യങ്ങളും സുജ പൊലീസിന് കൈമാറിയിട്ടുണ്ട്. മർദനം പതിവാണെന്നും സഹിക്കവയ്യാതെയാണ് പൊലീസിൽ പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കി. സംഭവത്തിൽ റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
A woman in Pathanamthitta has alleged that her husband brutally assaulted her over the trivial issue of not frying fish for him. She filed a complaint against her husband, Reji, of Aithala, Ranni. Police have registered a case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |