SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

ആശ്രിത വിസക്കാർക്ക് ജോലി നിഷേധിക്കാൻ യു.എസ്

h1b-visa

വാഷിംഗ്ടൺ: എച്ച്-1 ബി വിസയിൽ യു.എസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴിലനുമതി നൽകുന്ന സംവിധാനം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എച്ച് 4 ആശ്രിത വിസയിൽ ലഭിക്കുന്ന എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (ഇ.എ.ഡി, തൊഴിലനുമതി രേഖ) റദ്ദാക്കാനുള്ള നിർദ്ദേശമാണ് യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റി പരിഗണിക്കുന്നത്. നിയമം മാറ്റണമെങ്കിൽ നിർദ്ദേശം പ്രസിദ്ധീകരിക്കുകയും പൊതുജനാഭിപ്രായം തേടുകയും തുടർന്ന് അന്തിമ നിയമം പ്രഖ്യാപിക്കുകയും വേണം. ട്രംപിന്റെ ആദ്യ ഭരണകാലത്തും എച്ച്-4 ജോലി അനുമതി അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും അന്തിമ നിയമമായിരുന്നില്ല.

പ്രസിഡന്റായിരുന്ന ബറാക് ഒബാമ

2015ൽ നടപ്പാക്കിയ നിയമ പ്രകാരം, നിശ്ചിത യോഗ്യതകളുള്ള എച്ച്-4 ആശ്രിതർക്ക് ജോലി അനുമതിക്ക് അപേക്ഷിക്കാം. എച്ച്-1ബി ജീവനക്കാരന് അംഗീകരിച്ച I-140 ഇമിഗ്രന്റ് പെറ്റീഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ എ.സി 21 വ്യവസ്ഥകൾ പ്രകാരം എച്ച്-1ബി കാലാവധി നീട്ടിയിട്ടുണ്ടെങ്കിൽ, ആശ്രിതർക്ക് ഇ.എ.ഡി ലഭിക്കാൻ അർഹതയുണ്ട്.

ആഘാതം കൂടുതൽ

ഇന്ത്യക്കാർക്ക്

എച്ച്1ബി വിസക്കാരുടെ പങ്കാളികൾക്കും 21 വയസിൽ താഴെയുള്ള മക്കൾക്കുമാണ് എച്ച് 4 ആശ്രിതവിസ അനുവദിക്കുന്നത്.

ഇന്ത്യക്കാരെയാണ് പ്രധാനമായും ബാധിക്കുക.
2014-2017 കാലയളവിൽ അംഗീകരിച്ച 1.27 ലക്ഷം എച്ച്-4 ഇ.എ.ഡി അപേക്ഷകളിൽ 93 ശതമാനവും ഇന്ത്യൻ പൗരന്മാരുടേതാണ്. ഇവരിൽ 94 ശതമാനം സ്ത്രീകളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: H1B VISA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA