ന്യൂഡൽഹി: ജില്ലാ ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആയി വർദ്ധിപ്പിക്കുന്നതിനെ കേരളം അടക്കം 10 സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ എതിർത്തു. കേരളത്തിനു പുറമെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളാണ് എതിർപ്പ് ഉന്നയിക്കുന്നത്. തീരുമാനം പുന:പരിശോധിക്കാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഈ സംസ്ഥാനങ്ങളോട് ചോദിച്ചിട്ടുണ്ട്. ജില്ലാ ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന ഓൾ ഇന്ത്യ ജഡ്‌ജസ് അസോസിയേഷന്റെ ഹർജിയാണ് കോടതിയിലുള്ളത്. രണ്ടാഴ്ചയ്‌ക്കകം വീണ്ടും പരിഗണിക്കും. കർണാടക, തെലങ്കാന, തമിഴ്നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, സിക്കിം സംസ്ഥാനങ്ങൾ അനുകൂലമാണ്. ബാക്കി സംസ്ഥാനങ്ങൾ തീരുമാനമെടുത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |