
കൊച്ചി:കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ ഹൈക്കോടതി തള്ളി.സർക്കാർ നടപടി അംഗീകരിച്ച സിംഗിൾബെഞ്ച് വിധി ശരിവച്ചാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ,ജസ്റ്റിസ് എസ്.മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. പ്രവേശന പരീക്ഷാരീതികളിലും മൂല്യനിർണയത്തിലും മാറ്റംവരുത്താൻ സർക്കാരിന് അധികാരമുണ്ടെന്ന വാദമാണ് അഡീ. അഡ്വക്കറ്റ് ജനറൽ മുഹമ്മദ് ഷാ ഉന്നയിച്ചിരുന്നത്. ഇത് കോടതി അംഗീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |