
തൃശൂർ:മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം.വിജയന്റെയും രാജിയുടെയും മകൻ ആരോമലും മുണ്ടൂർ കൈപ്പറമ്പ് ഭാസുരാലയം റോയ് ലിവിംഗ്സ്റ്റൺ ഹെബറിന്റെയും പഞ്ചമിയുടെയും മകൾ റോമി വിക്ടോറിയ ഹെബറും വിവാഹിതരായി.തൃശൂർ തിരുവമ്പാടി കൺവൻഷൻ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിൽ ഇന്നലെയായിരുന്നു വിവാഹച്ചടങ്ങുകൾ.മുംബയിൽ നിന്ന് പ്രൊഫഷണൽ വീഡിയോ പെർഫോമൻസ് അനാലിസിസ് കോഴ്‌സ് പൂർത്തിയാക്കിയ ആരോമൽ,നിലവിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയുടെ ഹെഡ് ഫുട്ബാൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റാണ്.ഇൻഡിഗോ എയർലൈൻസിലെ മുൻ ജീവനക്കാരിയാണ് വധു.വിവാഹച്ചടങ്ങുകൾക്ക് താരനിര തന്നെ ആശംസകൾ നേരാൻ എത്തിയിരുന്നു.കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,രാജൻ ജെ.പല്ലൻ എം.എൽ.എ, നടന്മാരായ ദിലീപ്,വിനായകൻ,സുരേഷ് കൃഷ്ണ, ഇന്ത്യൻ ഫുട്ബാളർമാരായ കെ.ടി.ചാക്കോ,ഷറഫലി,അലക്‌സ് എബ്രഹാം,ഷിൻജിത്ത്,എഡിസൺ,ആൻസൺ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |