SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

വിയ്യൂർ ജയിലിൽ ഡ്രോൺ നിരീക്ഷണം വിലയിരുത്തി ആഭ്യന്തരമന്ത്രി

a

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ സർവൈലൻസ് ട്രയൽ റൺ സംഘടിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരീക്ഷണാടിസ്ഥാനത്തിലുള്ള നിരീക്ഷണം നേരിട്ടെത്തി വിലയിരുത്തി. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ എസ്.ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഒഫ് പ്രിസൺസ് എസ്.സജീവ്, മുതിർന്ന ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി,സുരക്ഷാ സാധ്യതകൾ,അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ തത്സമയ പ്രദർശനവും വിശദീകരണവും നടന്നു.ജയിൽ ചാട്ടം, നിരോധിത വസ്തുക്കൾ കടത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ അതിവേഗം കണ്ടെത്താനും പ്രതികരിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് വിലയിരുത്തി. സംശയാസ്പദമായ ചലനങ്ങളും സുരക്ഷാ ഭീഷണികളും തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ ഇതിലൂടെ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA