SignIn
Kerala Kaumudi Online
Thursday, 25 June 2026 11.28 AM IST

വെടിക്കെട്ട് അപകടം: 4 പേർ ഗുരുതരനിലയിൽ തുടരുന്നു

h

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ലൈസൻസി സതീശൻ ഉൾപ്പെടെ നാലുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ് സതീശൻ. മുണ്ടത്തിക്കോട് ബാബു (57), രാജേഷ് (40), വിഷ്ണു (30) എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ള മറ്റുള്ളവർ. അനിത (50), അഖിൽ (30), പഴയന്നൂർ ഉദയകുമാർ (48), ഭവാനി (65), ബാബു (56), ഹരി (40) എന്നിവരെ വാർഡിലേക്ക് മാറ്റി. എലൈറ്റ് ആശുപത്രിയിൽ വിൽസൺ (60), സാജൻ (38) എന്നിവരാണ് ചികിത്സയിലുള്ളത്. സുന്ദരൻ (46), സുഭദ്ര (68) എന്നിവർ ആശുപത്രി വിട്ടു.

പത്തുപേർ

സുരക്ഷിതർ

പടക്ക നിർമ്മാണ ശാലയിലുണ്ടായിരുന്ന 37പേരിൽ പത്തുപേർ സുരക്ഷിതരെന്ന് ഔദ്യോഗിക വിശദീകരണം. എരുമപ്പെട്ടി സ്വദേശി കണ്ണൻ, പട്ടാമ്പി സ്വദേശികളായ സുര, സനൂഫ്, മുണ്ടത്തിക്കോട് വേലായുധൻ, കുണ്ടന്നൂർ സ്വദേശികളായ രാജൻ, മനോജ്, വെണ്ണൂർ സ്വദേശികളായ വേലായുധൻ, കുമാരൻ, പത്തിരിപ്പാല സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ, ആൽത്താര സ്വദേശി പ്രതീഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ഒമ്പതുപേരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഒരാളെ തിരിച്ചറിയാനായിട്ടില്ല. മൂന്നുപേരെ കാണാതായി. 132 ശരീരഭാഗങ്ങൾ ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA